KeralaLatestUncategorized

ഗുരുസ്ഥാനീയ ശിഷ്യപൂജിത അമ്പത്തൂരിലേക്ക്

“Manju”

അമ്പത്തൂര്‍(ചെന്നൈ): ശാന്തിഗിരി ചെന്നൈ ആശ്രമത്തിന്‍റെ രജത ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിശ്യപൂജിത അമൃത ജ്ഞാനതപസ്വിനി ഇന്ന് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുളള ജ്യോഷ് എഞ്ചിനീയേഴ്സ് ഫാക്ടറിയിലേക്ക് സന്ദര്‍ശിക്കും. ഗുരുഭക്തനായ ജ്യോതി മഖ്വാനയുടെ അമ്പത്തൂരിലെ ഫാക്ടറിയാണ് ശിശ്യപൂജിത ഇന്ന് സന്ദര്‍ശിക്കുന്നത്. തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കണമെന്ന് മഖ്‌വാന ഗുരുവിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഗുരുവിന്‍റെ സന്ദര്‍ശനം. തീര്‍ത്ഥയാത്രയുടെ രണ്ടാം ദിനത്തില്‍ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയയും സന്ന്യാസ സംഘവും അണ്ണാനഗറില്‍ നിന്നും അമ്പത്തൂരിലേക്ക് യാത്ര തിരിച്ചത്.

മെട്രോസോണ്‍ ടവേഴ്സിലെ ഫ്ലാറ്റില്‍ രാവിലെ ശിഷ്യപൂജിതയുടെ അനുഗ്രഹം തേടാനായി ചെന്നൈയുടെ പല ഭാഗത്തു നിന്നും നിരവധി ഭക്തരാണ് എത്തിയത്. അവരെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാ‍ന തപസ്വി സ്വീകരിച്ചു. ജ്യോതി മഖ്വാനയുടെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം കുടുംബത്തോടൊപ്പം സന്തോഷം പങ്കുവച്ച് തീര്‍ത്ഥയാത്ര സംഘം അമ്പത്തൂരിലെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുളള ജ്യോഷ് എഞ്ചിനീയേഴ്സ് ഫാക്ടറിയിലേക്ക് യാത്ര തിരിച്ചത്.

ഫാക്ടറി സന്ദര്‍ശനത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12 ന് ചെന്നൈയില്‍ നിന്നും ചെയ്യൂര്‍ ആശ്രമത്തിലേക്ക് യാത്ര തിരിക്കും. ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയ്ക്ക് ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ഗുരുഭക്തർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് ആയിരകണക്കിന് ഗുരുഭക്തരും നാട്ടുകാരും തങ്ങളുടെ നാട്ടില്‍ ആദ്യമായി എത്തുന്ന ഗുരുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button