KeralaLatest

കണ്ണൂർ ജില്ലാ കലക്ടറേറ്റ് പടിക്കൽ, വേറിട്ടൊരു സമരം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ:കേരള പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കലക്ടറേറ്റ് പടിക്കൽ വേറിട്ടൊരു സമരം നടത്തി.
കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ ക്വാറന്റയിൻ ചാർജ്ജ് സർക്കാർ വഹിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.ഇലയുണ്ട്, സദ്യയില്ല എന്ന പേരിലാണ് ഈ പ്രതീകാത്മക സമരം.
ഡി.സി.സി.പ്രസിഡണ്ട്
സതീശൻ പാച്ചേനി, കെ.പി. താഹിർ എന്നിവർ അഭിവാദ്യം ചെയ്യാനെത്തി. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.സി. കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടരി ടി.പി.മഹമൂദ്, ട്രഷറർ യു.പി.അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button