IndiaKeralaLatestThiruvananthapuram

കോവിഡ് പ്രതിരോധത്തിന് നേസല്‍ സ്‌പ്രേ വാക്‌സിന്‍

“Manju”

സിന്ധുമോള്‍ ആര്‍

മെല്‍‌ബണ്‍: കോവിഡ് പ്രതിരോധത്തിന് മൂക്കിലടിക്കുന്ന നേസല്‍ സ്‌പ്രേ വാക്സിന്‍ വികസിപ്പിച്ച്‌ ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനിയായ ‘എനാ റെസ്പിറേറ്ററി’. വാക്സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി അധികൃതര്‍ അറിയിച്ചു. ജലദോഷത്തെയും പനിയെയും പ്രതിരോധിക്കാന്‍, പ്രകൃതിദത്ത മനുഷ്യ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ നേസല്‍ സ്‌പ്രേ കോവിഡ് വ്യാപനത്തെ 96 ശതമാനം വരെ കുറയ്ക്കുന്നതായി തിങ്കളാഴ്ച പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് അണുബാധയില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും പകരുന്നത് തടയാനും നേസല്‍ തെറാപ്പി സഹായിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള പഠനത്തിന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ബയോമെഡിക്കല്‍ പ്രീ-പബ്ലിക്കേഷന്‍ റിസര്‍ച്ച്‌ സൈറ്റായ medRxiv- ല്‍ ഗവേഷണം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Related Articles

Back to top button