തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റം വരുത്തി.
റദ്ദാക്കിയ ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള തിരുവനന്തപുരം –കണ്ണൂര്‍ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
2. എറണാകുളം–ഗുരുവായൂര്‍ സ്പെഷ്യല്‍ ഞായറാഴ്ച റദ്ദാക്കി.
3. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി
ട്രെയിന്‍ സമയം, സ്റ്റേഷന് മാറ്റം
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുക. കൊല്ലം–തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍– കൊച്ചുവേളി ട്രെയിന്‍ നേമം വരെ മാത്രമേ സര്‍വീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയില്‍ തൃശൂരില്‍ നിന്നാകും പുറപ്പെടുക.