മാതൃകയായി ‘ലക്ഷ്മി 92 വാട്സ് ആപ്പ്’ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
നേതാജിപുരം (പോത്തന്‍കോട്) : മാതൃകയായി ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്ക്കുളിലെ 92 എസ്.എസ്.എല്‍.സി. ബാച്ച് കൂട്ടായ്മയായ ലക്ഷ്മി 92 വാട്സ് ആപ്പ് കൂട്ടായ്മയാണ് മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂട്ടായ്മയിലെ അംഗം കൂടിയായ നേതാജി പുരം പണയിൽ വീട്ടിൽ രശ്മിയുടെ വീട് വളരെ ശോചനീയമായ അവസ്ഥയിൽ ആയിരുന്നു, മഴ പെയ്താൽ പാചകം ചെയ്യുന്ന അടുപ്പില്വെള്ളം ചോര്‍ന്ന് വീഴുന്ന അവസ്ഥയിലായിരുന്നു. രശ്മിയും, മാതാവും, മകനും മകളും കൊച്ചു മകനും ആണ് ഈ വീട്ടിൽ താമസിക്കുന്നത്, ഈ അവസ്ഥ കണ്ട് മനസിലാക്കിയ ഗ്രൂപ്പിലെ അംഗങ്ങളായ, ഷഫീല, സിബി, തുളസി, ജ്യോതിലാൽ, അൻസർ ഖാൻ, എന്നിവര്‍ മുൻകൈ എടുക്കുകയും ഗ്രൂപ്പിലെ അഡ്മിൻ മാർ ആയ ആര്.സഹീറത്ത്, അജി, രാജി എന്നിവരും ഗ്രൂപ്പിലെ മറ്റ് എല്ലാ അംഗങ്ങളും ഒരേ മനസിൽ ഒരുമിച്ചപ്പോൾ രശ്മിയുടെ വീട് ഷീറ്റ് മേഞ്ഞ് സംരക്ഷിക്കുവാൻ വേണ്ടിയുള്ള പണികൾക്ക് ഇന്ന് തുടക്കം ആയി.