KeralaLatest

പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈ മുതല്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈയില്‍ ആരംഭിക്കാന്‍ കമ്മിഷന്‍ യോഗം തീരുമാനിച്ചു. ലോക്ഡൗണിനെത്തുടര്‍ന്നു മാറ്റിവച്ച പരീക്ഷകള്‍ സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ഓഗസ്റ്റില്‍ നടത്തുന്നതായിരിക്കും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡയറ്റുകളില്‍ അധ്യാപക നിയമനത്തിനുള്ള വിശേഷാല്‍ ചട്ടവും കമ്മിഷന്‍ അംഗീകരിച്ചു.

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. പരീക്ഷയുടെ ഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കും.

Related Articles

Back to top button