ന്യൂഡല്‍ഹി: ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയര്‍മാനായി മുൻ താരം അജിത് അഗാര്‍ക്കര്‍ നിയമിച്ചു. അശോക് മല്‍ഹോത്ര, സുലക്ഷണ നായിക്, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതി ഐകകണ്ഠ്യേനയാണ് അജിതിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മറ്റ് അപേക്ഷര്‍ ഉണ്ടായിരുന്നില്ല. അധ്യക്ഷനായിരുന്ന ചേതൻ ശര്‍മ ചില വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ രാജിവെച്ച ഒഴിവിലാണ് 45-കാരനായ അഗാര്‍ക്കറുടെ നിയമനം. ശിവ്സുന്ദര്‍ ദാസ്, സുനില്‍ അങ്കോള, സുബ്രതോ ബാനര്‍ജി, എസ്. ശരത് എന്നിവരാണ് സമിതിയിലുള്ളത്.
Related Articles
കനേഡിയന്‍ പൗരന്മാര്ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും
October 26, 2023 11:35 AM
ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ്; ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു
December 31, 2020 2:16 PM
Check Also
Close
-
കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ പേരിലുള്ള വ്യാജ വെബ്സൈറ്റ് പിടികൂടിFebruary 12, 2021 7:07 PM