IndiaLatest

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും

“Manju”

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും. കാനഡയില്‍ ഉള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്.

ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ്, കോണ്‍ഫറന്‍സ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതല്‍ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങള്‍ തുടര്‍ന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ്, കോണ്‍ഫറന്‍സ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതല്‍ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങള്‍ തുടര്‍ന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഉണ്ടായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്. അതേസമയം ഖാലിസ്ഥാന്‍ ഭീകരവാദത്തിന് സഹായം നല്‍കുന്ന വിഷയത്തില്‍ കാനഡയ്‌ക്കെതിരെ FATF നെ സമീപിക്കനാണ് ഇന്ത്യയുടെ നീക്കം.

Related Articles

Back to top button