IndiaLatest

കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് പിടികൂടി

“Manju”

ന്യൂഡൽഹി : കൊറോണ വാക്‌സിനേഷന് വൻ തുക ഈടാക്കിക്കൊണ്ടുള്ള വ്യാജ വെബ്‌സൈറ്റ് പിടികൂടി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിലുള്ള വെബ്‌സൈറ്റാണ് പിടികൂടിയത്. mohfw.xyz എന്ന വ്യാജ വെബ്‌സൈറ്റിലാണ് കൊറോണ വാസിനേഷൻ സംബന്ധിച്ച വ്യാജ വിവരങ്ങൾ നൽകിയിരുന്നത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്ത ശേഷം കേസ് രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെബ്‌സൈറ്റിൽ വ്യാജ വിവരങ്ങൾ നിൽകിയാണ് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചത്. കൊറോണ വാക്‌സിനേഷൻ നടത്താൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് വെബ്‌സൈറ്റിൽ കാണിച്ചിരുന്നത്. സൈറ്റിലൂടെ 4000 മുതൽ 6000 വരെ തുക ഈടാക്കുകയും ചെയ്തിരുന്നു. വ്യാജ സൈറ്റ് ശ്രദ്ധയിൽ പെട്ടതോടെ ഇത് ഉടൻ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇത്തരം തട്ടിപ്പുകൾ നടക്കാൻ സാധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിൽ കൊ-വിൻ ആപ്പാണ്  കൊറോണ വാക്‌സിൻ രജിസ്‌ട്രേഷന് വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതിന് മുൻപും ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ആപ്പുകൾ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ നടപിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Related Articles

Back to top button