മലപ്പുറം: പരിസ്ഥിതി ദിനത്തിൽ മലപ്പുറം കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രാങ്കണത്തിൽ നട്ടുനനയ്ക്കുന്നത് മതാതീത സ്നേഹത്തിന്റെ തൈകൾ .മൈത്രി എന്നു പേരിട്ട സപ്പോട്ട മരത്തിന്റെ തൈകൾ പാണക്കാട് മുനവ്വറലി തങ്ങളും പൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും ചേർന്ന് ക്ഷേത്രത്തിലെ ആൽമരത്തിന്റെ തറയോട് ചേർന്നാണ് തെെ നട്ടത്.മലപ്പുറവുമായി ബന്ധപ്പട്ട വിവാദങ്ങൾ നിലനിൽക്കുന്ന സമയം നഗരമധ്യത്തിലെ ക്ഷേത്രാങ്കണത്തിൽ നിന്നുള്ള സ്നേഹത്തിന്റെ നാമ്പുകൾ സൗഹൃദത്തിന്റെ പ്രതീക്ഷയുടെ പച്ചപ്പായി മാറുന്നു .ക്ഷേത്രഭാരവാഹികളും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും മുൻകൈയെടുത്ത പരിപാടിയിൽ മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു .ക്ഷേത്രഭാരവാഹികളായ എൻ . സുരേഷ് ,കെ രാകേഷ് ,യൂത്ത് ലീഗ് ഭാരവാഹികളായ എം സുബൈർ, കെ റഷീദ് ,വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ എന്നിവർ സംബസിച്ചു .
Related Articles
ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി ഇന്ത്യ നിയോഗിച്ചു
July 5, 2020 5:53 PM
Check Also
Close
-
ജിയോഫൈ 94 രൂപയ്ക്ക് സ്വന്തമാക്കാംNovember 15, 2021 2:22 PM