KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : പോത്തൻകോട് രത്നഗിരി ഐശ്വര്യത്തിൽ ശശീന്ദ്രൻ പി (68) ഇന്ന് രാത്രി 8.45 ന് ദിവംഗതനായി. ശാന്തിഗിരി ആശ്രമം ഗുരുധർമ പ്രകാശ സഭയിലെ ജനനി പത്മപ്രിയ ജ്ഞാനതപസ്വിനിയുടെ പിതാവാണ്. പട്ടം എസ്.യു.റ്റി. ആശുപത്രിയിൽ കോവിഡ് ചികിത്സാർത്ഥം പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

1953 മാർച്ച് 12 ന് അഞ്ചലിൽ ജനനം. എം.എ, എം.എസ് സി., എൽ.എൽ.ബി ബിരുദധാരിയാണ്. 1984 ൽ ആശ്രമത്തിലെത്തി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സീനിയർ മാനേജറായിരുന്നു. ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം ആശ്രമം സെൻട്രൽ ഓഫീസിൽ ഓഫീസ് ഓഫ് ദ ഓർഗനൈസിംഗ് സെക്രട്ടറി, ഓഫീസ് ഓഫ് ദ ഡയറക്ടർ (കോർഡിനേഷൻ), പ്ലാനിംഗ് & ഡെവലപ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളിൽ സേവനം ചെയ്തിരുന്നു. സംസ്ക്കാരം നാളെ നടക്കും.

ഭാര്യ: ജമീല എസ്., മകൾ : സുദക്ഷിണ ധനുഷ്, മരുമകൻ : ധനുഷ് വി , കൊച്ചുമകൾ: മനുപ്രിയ ഡി.

Related Articles

Back to top button