ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇല്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരുക്കില്‍ വലയുന്ന കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തി. ഇഷാന് കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.
സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്. മൂന്ന് ഓള് റൗണ്ടര്‍മാരും നാലു പേസര്‍മാരും ഏഴ് ബാറ്റര്‍മാരും അടങ്ങുന്ന ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് സൂപ്പര്‍ പോരാട്ടം.