IndiaInternationalLatest

ജപ്പാനുമായി സൈനിക താവളം ഉപയോഗിക്കുന്ന കരാറുമായി ‍ ഇന്ത്യ : ജാപ്പനീസ് കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലെത്തും

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ അടുത്ത മാസം ഒപ്പിട്ടേക്കും. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് സൂചന. ഇതിന് പുറമെ ചൈനയിലുള്ള ജാപ്പനീസ് കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും.

അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിസിങ് എഗ്രിമെന്റ് ( അക്‌സ) എന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന സൈനികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാറിന്റെ പേര്. ജപ്പാനുമായി കരാര്‍ ഒപ്പിടുന്നതോടെ ക്വാഡ് സഖ്യത്തിലുള്ള എല്ലാ രാജ്യങ്ങളുമായുമുള്ള സൈനിക ബന്ധം ഇന്ത്യയ്ക്ക് ഊട്ടിയുറപ്പിക്കാനാകും. ക്വാഡ് സഖ്യത്തിലുള്ള അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി നിലവില്‍ സമാനമായ കരാര്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.

Related Articles

Back to top button