2000 രൂപ നോട്ടുകള്‍ ഇനിയും കയ്യില്‍ ഉണ്ടെങ്കില്‍ അവ മാറാൻ ഇനിയും അവസരം ഉണ്ട്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ട റീജിയണല്‍ ഓഫീസുകളിലേക്ക് നോട്ടുകള്‍ പോസ്റ്റല്‍ മുഖാന്തരം അയച്ചാണ് മാറ്റിയെടുക്കാനാകുക. ജനങ്ങള്‍ക്ക് ആര്‍ബിഐ റീജിയണല്‍ ഓഫീസുകളില്‍ എത്തുന്നതിനുള്ള അസൗകര്യം ഒഴിവാക്കാനാണ് പോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടിഎല്‍ആര്‍ ഫോം വഴിയും, ഉപഭോക്താക്കള്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഈ തുക പിന്നീട് അക്കൗണ്ടുകളില്‍ എത്തുന്നതാണ്. ഉപഭോക്താക്കൾ പോസ്റ്റൽ മുഖാന്തരം അയക്കുന്ന സംവിധാനത്തെയാണ് ആർബിഐ പ്രോത്സാഹിപ്പിക്കുന്നത്. ഇൻഷുവേർഡ് പോസ്റ്റും, ടിഎൽആർ ഫോം വഴിയുള്ള രീതിയും സുരക്ഷിതമാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കി.