KeralaLatest

സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം

“Manju”

തിരുവനന്തപുരം ; അടുത്ത അധ്യയന വര്‍ഷം പുതിയ മന്ത്രിസഭ വരുന്നതും കാത്ത് നില്‍ക്കുന്നു. കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം എങ്ങനെയാവണം എന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ മന്ത്രിസഭ വന്നിട്ട് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലവിലെ ഉദ്ദേശം.

കോവിഡ് നിശബ്ദമാക്കിയ ഒരു വര്‍ഷത്തെ അനുഭവം തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന. സ്കൂള്‍ കോളജ് കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അടുത്ത അധ്യയന വര്‍ഷവും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യത. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആയി തുടരുന്നതിനുള്ള ക്രമീകരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഏതാണ്ട് പൂര്‍ത്തിയാക്കി.

പാഠപുസ്തകങ്ങള്‍ നേരത്തേ തന്നെ അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എടുക്കാവുന്ന തരത്തില്‍ നല്‍കി കഴിഞ്ഞു. ഇതു സംബന്ധിച്ച്‌ അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.

Related Articles

Back to top button