KeralaLatest

ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമണം നടത്തി

“Manju”

തി​രു​വ​ല്ല: യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ നി​ര​ണം മു​ണ്ട​നാ​ലി​വീ​ട്ടി​ല്‍ രാ​ഹു​ല്‍ രാ​ജ​ന്‍ (21), നി​ര​ണം മോ​ടി​ശ്ശേ​രി​ല്‍ ജി​ഷ്ണു (22), ക​രു​വാ​റ്റ കാ​ര​മു​ട്ട് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച നാ​േ​ലാ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വ​ള്ളം​കു​ളം തൈ​പ്പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ശ്രീ​നി​വാ​സ​നാ​ണ് സം​ഘ​ത്തി​െന്‍റ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.
വീ​ടിന്‍റെ സി​റ്റൗ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ശ്രീ​നി​വാ​സ​നെ സം​ഘം വ​ടി​വാ​ള്‍ ഉ​ള്‍പ്പടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സ​ന്‍ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും തി​രു​വ​ല്ല സി.​ഐ പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Related Articles

Back to top button