IndiaLatest

മിസോറാം ഗവര്‍ണറുടെ എഡിസിയായി ചുമതലയേറ്റ് മനീഷാ പാഥി

“Manju”

ഐസ്വാള്‍ :സ്‌ക്വാഡ്രോണ്‍ ലീഡര്‍ മനീഷാ പാഥി ഇനി മുതല്‍ മിസോറാം ഗവര്‍ണറുടെ എഡിസി. ഈ സ്ഥാനത്തിലേക്ക് എത്തുന്ന ആദ്യ വനിതയാണ് മനീഷാ. ഇതിലൂടെ മറ്റൊരു ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷിയാകുന്നത്. നവംബര്‍ 29ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച്‌ മിസോറാം ഗവര്‍ണര്‍ ഹരി ബാബു മനീഷയെ എഡിസി ആയി നിയോഗിച്ചുതുടര്‍ന്ന് പുതിയ എഡിസിയെ ഗവര്‍ണര്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.

പ്രസിഡന്റ്, ഗവര്‍ണര്‍ ,സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഭരണ കാര്യങ്ങളില്‍ സഹായം നല്‍കുക സര്‍ക്കാര്‍ അതിഥികള്‍ക്ക് സഹായം ഉറപ്പ് വരുത്തുക എന്നിവയാണ് എഡിസിയുടെ ഉത്തരവാദിത്വം. എഡിസിയുടെ ചുമതല അലങ്കരിക്കുന്നതിന് മുൻപ് മനീഷാ പാഥി പൂന, ബിഡാര്‍, ഭാത്തിൻഡ എന്നിവടങ്ങളിലെ വിവിധ എയര്‍ഫോഴ്സ് സ്‌റ്റേഷനുകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചുമതലയിലേക്കേ് എത്തിയതിലൂടെ സുപ്രധാനമായ നാഴികക്കല്ലാണ് കടന്നിരിക്കുന്നത്.

Related Articles

Check Also
Close
Back to top button