IndiaLatest

മകളുടെ മരണം തെളിയിക്കാന്‍ അച്ഛന്റെ പോരാട്ടം ; മൃതദേഹം 44 ദിവസം ഉപ്പില്‍ സൂക്ഷിച്ചു

“Manju”

നന്ദൂര്‍ബാര്‍ (മഹാരാഷ്ട്ര) വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂര്‍ബാറില്‍ ആദിവാസി വിഭാഗത്തില്‍പെട്ട 21 വയസ്സുകാരിയെയാണ് കഴിഞ്ഞമാസം ഒന്നിനു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മകള്‍ മരണത്തിനു മുന്‍പ് പീഡിപ്പിക്കപ്പെട്ടെന്നും പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും പിതാവും ബന്ധുക്കളും ആരോപിച്ചു. തുടര്‍ന്നാണ് മൃതദേഹം കൃഷിയിടത്തില്‍ തയാറാക്കിയ ഉപ്പ് നിറച്ച കുഴിയില്‍ സൂക്ഷിച്ചു വച്ചതിനു ശേഷം പിതാവ് റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ട് അധികൃതരെ നിരന്തരം സമീപിച്ചത്. മകളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാരോപിച്ചാണ് പിതാവും ബന്ധുക്കളും മൃതദേഹം 44 ദിവസത്തോളം ഉപ്പ് നിറച്ച കുഴിയില്‍ കേടുവരാതെ സൂക്ഷിച്ചത്. ഒടുവില്‍ പിതാവിനു മുന്നില്‍ അധികൃതര്‍ തലകുനിച്ചു. പീഡനം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിനായി മൃതദേഹം വ്യാഴാഴ്ച ആശുപത്രിയിലേക്ക് മാറ്റി.
തങ്ങളുടെ പ്രാദേശിക ആചാരത്തിന്റെ ഭാഗമായി മൃതദേഹങ്ങള്‍ സംരക്ഷിക്കാന്‍ ഈ വിദ്യ നേരത്തെ ഉപയോഗിച്ചിരുന്നതായി പ്രദേശവാസികള്‍ അവകാശപ്പെട്ടു. “ശരീരം ജീര്‍ണ്ണിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ പോലീസിന് മറ്റൊരു കാരണം ലഭിക്കുമായിരുന്നു. അതിനാല്‍, സത്യം പുറത്തുകൊണ്ടുവരുന്ന രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം പ്രതീക്ഷിച്ച്‌ എനിക്ക് മൃതദേഹം സംരക്ഷിക്കേണ്ടിവന്നു, “പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Related Articles

Back to top button