ചെയ്യൂർ (ചെന്നൈ) : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ചിലേക്കുള്ള ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ തീർത്ഥയാത്രയുമായും ചെയ്യൂർ ബ്രാഞ്ച് പ്രാർത്ഥനാലയം ശിലാസ്ഥാപനവും, ദര്ശനമന്ദിര സമര്‍പ്പണവും സംബന്ധിച്ചുള്ള കൂടിയാലോചനാ യോഗം 11-12-2023 തിങ്കളാഴ്ച ചെയ്യൂര്‍ ആശ്രമത്തില്‍വെച്ച് വൈകിട്ട് 6 മണിക്ക് നടന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (കമ്മ്യൂണിക്കേഷൻസ്) സബീർ തിരുമല, ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി അഡ്വൈസര്‍ കെ.എസ്. പണിക്കർ, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ കെ.സുധാകരൻ, അഡ്വ. പി.രാജേഷ്, ഡോ. കണ്ണൻ, റീജ്യണൽ മാനേജർ പ്രഭു സി.ആര്., റീജ്യണൽ എക്സിക്യൂട്ടീവ് അക്കൗണ്ട്സ് മിഥുൻ തുടങ്ങിയവരും ഗുരുഭക്തരും മീറ്റിംഗിൽ പങ്കെടുത്തു.
Related Articles
Check Also
Close
-
നിയമസഭാ തെരഞ്ഞെടുപ്പ്; ബൂത്തുകളുടെ എണ്ണം കൂട്ടും: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻFebruary 14, 2021 6:00 PM