IndiaInternationalKeralaLatest

 അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് നാടിനു അഭിമാനമായി തൗഫീഖ്

“Manju”

 

നെടുമങ്ങാട് :യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര എഞ്ചിനീയറിംങ് സ്റ്റുഡൻ്റ്സ് കോൺഫറൻസിൽ കിളിമാനൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളജ് വിദ്യാർത്ഥിയും, നെടുമങ്ങാട് പനവൂർ മേലേ കല്ലിയോട് സ്വദേശിയുമായ തൗഫീക്ക് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. വെസ്റ്റ് ജാവയിലെ ഇന്തോനേഷ്യ യൂണിവേഴ്സിറ്റി കാമ്പസിൽ 2020 ജൂലൈ 23-25 വരെയാണ് സമ്മേളനം നടന്നത്.
വിദ്യ അക്കാദമിയിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ഒരു വിദ്യാർത്ഥി വിദേശ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. 7 രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ അവരുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച കോൺഫറൻസിൽ ഇന്ത്യയിൽ നിന്നുള്ള ഏക UG വിദ്യാർത്ഥി തൗഫീക്ക് ആയിരുന്നു എന്നത് നാടിന് അഭിമാനകരമായ നേട്ടമായി.

Related Articles

Back to top button