തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. ശാരദാ മുരളീധരനെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പുനീത് കുമാറിനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ് അഡീഷണല്‍ ചീഫ സെക്രട്ടറിയാക്കി. മുഹമ്മദ് വൈ സഫിറുല്ലയെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയും ഡി.ആര്. മേഘശ്രീയെ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായും അര്ജുന് പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും ആര് ശ്രീലക്ഷിയെ ജിഎസ്ടി ജോയിന്റ് കമ്മീഷണറായും നിയമിച്ചു.