സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി സാകേതിൽ പൗർണ്ണമിദിനം ഭക്തിയുടെ നിറവിൽ പ്രകാശപൂരിതമായി. രാവിലെ മുതൽ തന്നെ പൗർണ്ണമിദിനത്തിൽ ഭക്തജനത്തിരക്ക് അനുഭവവേദ്യമായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയെത്തുടർന്ന് തട്ടസമർപ്പണവും തുടർന്ന് അന്നദാനവുംനടന്നു. വൈകിട്ട് 6 ന് ദീപപ്രദക്ഷിണം നടന്നു. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പൗർണ്ണമിയ്ക്ക് ഹാരസമർപ്പണവും പ്രസാദ വിതരണവും നടന്നു. ചടങ്ങുകൾക്ക് ആശ്രമം ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ജനനി ശാലിനി ജ്ഞാന തപസ്വിനി, ബ്രഹ്മചാരി ജീവരാജ്, ബ്രഹ്മചാരി വന്ദനൻ എസ്. എന്നിവർ നേതൃത്വം നൽകി. അന്നദാനത്തിലും ചടങ്ങുകളിലും നിരവധി പേർ പങ്കെടുത്തു.
Related Articles
Check Also
Close
-
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇനി കുതിക്കുംMarch 18, 2021 4:26 PM