KeralaLatestThiruvananthapuram

മംഗലാപുരത്ത് ബൈക്ക് പകടം രണ്ട് പേർ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്

“Manju”

മംഗലപുരം : തോന്നയ്ക്കൽ ചെമ്പകമംഗലം കാരിക്കുഴിയിൽ 2 ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു.കോരാണി സ്വദേശികളായ വിഷ്ണു (26),സരുൺ (28) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കിൽ സഞ്ചരിച്ചയുവാവ് പരിക്കുകളോടെ ആശുപത്രിയിലാണ്.

ഒരു ബൈക്കിൽ സഞ്ചരിച്ച രണ്ടു പേരാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർട്ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന കാറിലും പിന്നീട് ബൈക്കിലും ഇടിക്കുകയിരുന്നു.ഇടിയുടെ ആഘാതത്തിൽ ഇവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Related Articles

Back to top button