KeralaLatest

ഗ്യാസ് ബുക്കിങിന് നവംബര്‍ 1മുതല്‍ മാറ്റങ്ങള്‍ വരുന്നു

“Manju”

സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. പോളിസികള്‍ക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് 1 മുതല്‍ നിലവില്‍ വരുന്നത്.

പോളിസികള്‍ക്ക് കെ വൈസി : ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ വൈസി നിര്‍ബന്ധമാണ്. എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെ വൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കുന്നു.

ഗ്യാസിന് ഒടിപി : നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്ബോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്ബോള്‍ ഉപയോക്താവിന് ഒടിപി നമ്ബര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി നല്‍കുന്നത്.

ജിഎസ്ടിക്ക് കോഡ് : അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്‌എസ്‌എന്‍ കോഡ് നല്‍കണം. നാലക്ക നമ്ബറാണ് എച്ച്‌എസ്‌എന്‍ കോഡ്.

 

Related Articles

Back to top button