KeralaLatestThiruvananthapuram
ഫോണ്‍വിളിയില്‍ നട്ടംതിരിഞ്ഞ് പൊലീസ്
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരും പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങള്‍ പൊലീസ് നേരിട്ട് വീട്ടിലേക്കെത്തിച്ചുതരുമെന്നുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ വാക്കുകള്‍ പൊതുജനം ഹൃദയത്തിലേറ്റെടുത്തപ്പോള് ഇരിക്കപ്പൊറുതിയില്ലാതായത് നഗരത്തിലെ പൊലീസുകാര്‍ക്ക്. രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴുവരെ പാലിനും പഴത്തിനും പച്ചക്കറിക്കും കുടിവെള്ളത്തിനും ഭക്ഷണത്തിനുമൊക്കെയായി വീട്ടമ്മമാരടക്കം നൂറോളം പേരാണ് വിവിധ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്.