LatestThiruvananthapuram

ലോക ക്ഷീര ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിിര്‍വഹിക്കും

“Manju”

തിരുവനന്തപുരം: ലോക ക്ഷീരദിനാഘോഷത്തിന്റെയും ക്ഷീര വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണു ചടങ്ങ്. മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. ക്ഷീര ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്ഷീരവാരോഘോഷത്തിനും ജൂണ്‍ ഒന്നിനു തുടക്കമാകും. സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ക്ഷീര സംഘങ്ങളിലും ക്ഷീരവികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളിലും ക്ഷീരദിന പതാക ഉയര്‍ത്തും.

ജൂണ്‍ രണ്ടിന് ക്ഷീരസംഘം ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, മൂന്നിന് ക്ഷീര മേഖലയില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം, നാലിന് കോട്ടയം കടുത്തുരുത്തി വാലാച്ചിറ ക്ഷീര സംഘത്തിലെ ഹൈജീനിക് മില്‍ക് കളക്ഷന്‍ റൂം ഉദ്ഘാടനം, അഞ്ചിന് ആലപ്പുഴ ഭരണിക്കാവ് താമരക്കുളം ക്ഷീര സംഘത്തിന്റെ കാലിത്തീറ്റ ഗോഡൗണ്‍ ഉദ്ഘാടനം, ആറിന് പാലക്കാട് കൊല്ലംകോട് മുതലമട ഈസ്റ്റ് ക്ഷീര സംഘത്തിലെ 50 കെവി സോളാര്‍ പവര്‍ പ്ലാന്റ്, ആലത്തൂര്‍ മണിയില്‍പറമ്പ് ക്ഷീര സംഘത്തിലെ വൈക്കോല്‍ ബെയിലിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം, ഏഴിന് തൃശൂര്‍ ഒല്ലൂക്കരയില്‍ സംസ്ഥാനതല തീറ്റപ്പുല്‍കൃഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button