![](https://i0.wp.com/santhigirinews.org/wp-content/uploads/2020/07/WhatsApp-Image-2020-07-08-at-5.15.52-PM-1.jpeg?resize=623%2C350&ssl=1)
ശ്രീജ.എസ്
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. സി പി എമ്മിലെ ഇ പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു. മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന് മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്.
തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്പ്പറേഷന് രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.