InternationalKannurKeralaLatest
കോവിഡ്: സുരക്ഷാ കവചങ്ങളില്ലാതെ വിമാനത്താവള ജീവനക്കാര്‍
സിന്ധുമോള്‍ ആര്
മട്ടന്നൂര്‍: സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനമെമ്പാടും കനത്ത ജാഗ്രത തുടരുമ്പോഴും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീഴ്ച പതിവു സംഭവമായി. വിമാനത്താവള ജീവനക്കാര്‍ക്ക് കൈയുറയോ മറ്റു സുരക്ഷാ കവചങ്ങളോ നല്കാന് ബന്ധപ്പെട്ടവര്‍ ഇനിയും തയാറായിട്ടില്ല. നിരവധി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പുറമെ കഴിഞ്ഞദിവസം വിമാനത്താവളത്തിലെ കതിരൂര്‍ സ്വദേശിയായ ഗ്രൗണ്ട് സ്റ്റാഫിന് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് ജീവനക്കാരെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.