IndiaLatest

ഒന്നരവയസ് പ്രായമുള്ളപ്പോൾ മരണം ;അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

“Manju”

ധനിഷ്ത ഇനി അഞ്ച് പേരിലൂടെ ജീവിക്കും

ന്യൂഡൽഹി :മസ്തിഷ്ക്ക മരണം സംഭവിച്ച ഒന്നരവയസ്സുകാരിയായ മകളുടെ അവയവം ദാനം ചെയ്ത  അഞ്ചു പേരുടെ ജീവൻ രക്ഷിച്ച ആഷിഷന്റെയും ബബിതയും രാജ്യത്തിന് തന്നെ വലിയൊരു പ്രചോദനമാവുകയാണ്.

20 മാസം മാത്രം പ്രായമുള്ള മകൾ ധനിഷ്ത ബാൽക്കണിയിൽ നിന്നും താഴെ വീണാണ് അപകടം സംഭവിച്ചത്.  തുടർന്ന് ഡൽഹിയിലെ ഗംഗറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.  അപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ജീവൻ നിലനിർത്താൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.  തീരുമാനിക്കുകയായിരുന്നു

ധനിഷ്തയുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ അഞ്ച് പേരാണ്  ജീവിതത്തിലേക്ക്  തിരികെ  എത്തിയത്. ഇതോടെ രാജ്യത്തെ അവയവ ദാനം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ധനിഷ്ത .കുഞ്ഞിന്റെ ഹൃദയവും, കരളും, രണ്ട് വൃക്കകളും, കണ്ണിലെ കോർണിയയുമാണ് അഞ്ച് രോഗികൾക്കായി ദാനം ചെയ്തത്. കുഞ്ഞിന്റെ മരണത്തിൽ സങ്കടമുണ്ടെങ്കിലും അവയവദാനത്തിലൂടെ അഞ്ച് പേരെ സഹായിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ധനിഷ്തയുടെ മാതാപിതാക്കൾ.

ആശുപത്രിയിൽ താമസിച്ചിരുന്ന സമയത്ത് അവയവങ്ങൾക്കായി നിരവധി ആളുകൾ കഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തങ്ങളുടെ കുഞ്ഞ് മരിച്ചെങ്കിലും അതിന്റെ ജീവൻ മറ്റുള്ളവരിലൂടെ നിലനിൽക്കും. ഇത് അവയവദാനത്തിന് ആളുകൾക്ക് മുന്നോട്ടുവരാൻ പ്രചോദനമാകുമെന്നും ആഷിഷ് പറഞ്ഞു.

ഈ പ്രവർത്തിയെ പ്രശംസിച്ച് ശ്രീ ഗംഗാ റാം ആശുപത്രി ചെയർമാൻ ഡി.എസ്. റാണയും രംഗത്തെത്തി. കുഞ്ഞിന്റെ മാതാപിതാക്കൾ ചെയ്തത് മഹത്തായ കാര്യമാണെന്നും ഇത് നിരവധി പേർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം പേരാണ് രാജ്യത്ത്  ദിവസേന അവയവ തകരാറ് മൂലം മരിക്കുന്നത്.

Related Articles

Back to top button