KeralaLatest

അന്തിമ വോട്ടര്‍പട്ടിക പട്ടിക സെപ്റ്റംബര്‍ 26 ന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് ഇന്നു മുതല്‍ പേരു ചേര്‍ക്കാം. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 26 നു പ്രസിദ്ധീകരിക്കുന്നതാണ്.

www.lsgelection.kerala.gov.in വെബ് സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. കരടു പട്ടികയില്‍ 1,25,40,302 പുരുഷന്മാരും 1,36.84.019 സ്ത്രീകളും 180 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ ആകെ 2,62.24,501 വോട്ടര്‍മാരുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് നേരിട്ടു ഹാജരാകാനാവില്ലെങ്കില്‍ വിഡിയോ വഴി തെളിവെടുപ്പിനെത്താം. തിരുത്തല്‍ വരുത്താനും മറ്റൊരു വാര്‍ഡിലേക്കോ പോളിങ് ബൂത്തിലേക്കോ മാറാനും ഓണ്‍ലൈന്‍ അപേക്ഷകളാണു വേണ്ടത്. കരടു പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിനു ഫോം 5 ല്‍ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് (ഇആര്‍ഒ) അപേക്ഷ നല്‍കേണ്ടത്.
പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാന്‍ അവസരം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് തപാല്‍ വഴി അയയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്കാന്‍ ചെയ്ത് ഇമെയിലില്‍ ഇആര്‍ഒക്ക് അയയ്ക്കാം.

Related Articles

Back to top button