KeralaLatestThiruvananthapuram
ലൈഫ് ഭവനപദ്ധതിക്ക് 20 സെന്റ് നല്കി കലക്ടറേറ്റിലെ ജീവനക്കാരന്
സിന്ധുമോള്‍ ആര്
ഇടുക്കി: കലക്ടറേറ്റിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജീവനക്കാരന് തൊടുപുഴ താലൂക്ക് കോടിക്കുളം വില്ലേജില്‍ പാറപ്പുഴയില്‍ 20 സെന്റ് സ്ഥലം നാല് സെന്റ് വീതം അഞ്ചുപേര്‍ക്ക് വീടുവെക്കാന്‍ ആധാരം ചെയ്ത് നല്കി. കലക്ടര്‍ കണ്ടെത്തിയവര്‍ക്കാണ് ആധാരം ചെയ്ത് നല്‍കിയത്. ഗുണഭോക്താക്കളായ തങ്കമണി വില്ലേജിലെ ബീന ബിനോയ്, കുമാരമംഗലം വില്ലേജിലെ സുധാമണി വിജയന് എന്നിവര്‍ക്ക് പ്രമാണം ചേംബറില്‍ കലക്ടര്‍ എച്ച്. ദിനേശന് കൈമാറി. തൊടുപുഴ കൊച്ചുപറമ്പില്‍ മഞ്ജു ജോസഫ്, വെള്ളിയാമറ്റം അറയില്‍ സീനത്ത്, തൊടുപുഴ രതീഷ്- റോസ്മേരി ദമ്പതികള്‍ക്കുമാണ് സ്ഥലം നല്‍കിയത്.