ErnakulamKeralaLatest

നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി.തോമസ് എംഎല്‍എ സാക്ഷി വിസ്താരത്തിന് ഹാജരായി

“Manju”

ശ്രീജ.എസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി.തോമസ് എംഎല്‍എ സാക്ഷി വിസ്താരത്തിന് ഹാജരായി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എംഎല്‍എ വിസ്താരത്തിനായി ഹാജരായത്. ​കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് പി.ടി.തോമസ്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

നടിയെ അക്രമികള്‍ ലാലിന്റെ കാക്കനാട്ടുള്ള വീട്ടില്‍ ഇറക്കിവിടുകയായിരുന്നു. ലാല്‍ വിളിച്ചതനുസരിച്ച്‌ അര്‍ധരാത്രിതന്നെ തൃക്കാക്കര എംഎല്‍എയായ പി.ടി.തോമസ് ഇവിടെ എത്തുകയും ആക്രമിക്കപ്പെട്ട നടിയോട് ഉള്‍പ്പെടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ സാക്ഷി ചേര്‍ത്തത്.

കേസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണവും മറ്റും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എംഎല്‍എയ്ക്ക് നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളെ ആദ്യഘട്ടത്തില്‍ വിസ്തരിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരവും പൂര്‍ത്തിയായതായാണ് വിവരം. ​വിചാരണ നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ ബാധിച്ചതിനാല്‍ പ്രത്യേക കോടതി ജഡ്ജി കൂടുതല്‍ സമയം തേടിയിരുന്നു.

Related Articles

Back to top button