InternationalLatest

റഷ്യയ്ക്ക് പിന്നാലെ ലോകത്തിന് പ്രതീക്ഷയേകാന്‍ ചൈന, ആദ്യ കൊവിഡ് വാക്സിന് പേറ്റന്റ് നല്‍കി രാജ്യം

“Manju”

സിന്ധുമോള്‍ ആര്‍

ബീജിംഗ് : തങ്ങളുടെ ആദ്യ കൊവിഡ് 19 വാക്സിന് ചൈന പേറ്റന്റ് പേറ്റന്റ് നല്‍കിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കാന്‍സിനോ ബയോളജിക്സ് വികസിപ്പിച്ചെടുത്ത വാക്സിനാണ് ചൈന പേറ്റന്റ് നല്‍കിയിരിക്കുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ കാന്‍സിനോ കമ്പനി ചൈനീസ് മിലിട്ടറിയിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധന്‍ ചെന്‍ വെയ്‌ നയിക്കുന്ന ഗവേഷക സംഘവുമായി സഹകരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നു. ഓഗസ്റ്റ് 11നാണ് കാന്‍സിനോയ്ക്ക് ചൈനീസ് ഭരണകൂടം പേറ്റന്റ് നല്‍കിയതെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിയ്ക്കുകയാണ്.

അവസാന ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിന് കാന്‍സിനോ മെക്സിക്കോയുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. കാന്‍സിനോയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി സഹകരിക്കുമെന്നും ഇതിനായി 5,000 വോളന്റിയര്‍മാര്‍ സജ്ജമാണെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനായി റഷ്യ, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചയിലാണ് കാന്‍സിനോ. ചൈനയില്‍ മാര്‍ച്ചില്‍ തന്നെ കാന്‍സിനോ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചിരുന്നു.

Related Articles

Back to top button