InternationalLatest

നീലകണ്ഠ ഭാനുപ്രകാശ് : ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യകാല്‍ക്കുലേറ്റര്‍’

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: കാല്‍ക്കുലേറ്ററിനെക്കാള്‍ വേഗത്തില്‍ കണക്കുകൂട്ടി ലോകചാമ്പ്യനായിരിക്കയാണ് ഇന്ത്യക്കാരന്‍ നീലകണ്ഠ ഭാനുപ്രകാശ്. ലണ്ടനിലെ മൈന്‍ഡ് സ്പോര്‍ട്സ് ഒളിംമ്പ്യാഡിലെ (എം.എസ്.ഒ.) മനക്കണക്ക്-ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഹൈദരാബാദില്‍നിന്നുള്ള ഈ ഇരുപതുകാരന്‍ ‘ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യ കാല്‍ക്കുലേറ്റര്‍’ പട്ടം നേടിയത്. ഈ മാസം 15-ന് ലണ്ടനില്‍നടന്ന എം.എസ്.ഒ. ചാമ്പ്യന്‍ഷിപ്പില്‍ 13 രാജ്യങ്ങളില്‍നിന്നെത്തിയ 57 വയസ്സില്‍താഴെയുള്ള 30 പേരോടാണ് ഭാനുപ്രകാശ് മത്സരിച്ചത്.

ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലെ മാത്തമാറ്റിക്സ് ഓണേഴ്സ് വിദ്യാര്‍ഥിയായ ഇദ്ദേഹം നാല് ലോകറെക്കോഡുകളുടെയും 50 ലിംക റെക്കോഡുകളെയും ഉടമയാണ്.

Related Articles

Check Also
Close
Back to top button