IndiaKeralaLatest

കോന്നിയില്‍ ത്രികോണപ്പോര് മുറുകി

“Manju”

പത്തനംതിട്ട: പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കുന്ന കോന്നി മണ്ഡലത്തില്‍ ത്രികോണപ്പോര് മുറുകി. മുന്നിലെത്താന്‍ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ മറ്റ് രണ്ട് മുന്നണികളേക്കാളും മേല്‍ക്കൈ നേടാമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി..

 

അതേസമയം, മണ്ഡലം നിലനിറുത്താന്‍ എല്‍.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തി. നിലവിലെ ഡി.വൈ.എഫ്.എെ നേതാവ് കെ.യു. ജനീഷ് കുമാറാണ് സ്ഥാനാര്‍ത്ഥി. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടപ്പാക്കിയതാണ് പ്രചാരണത്തില്‍ എടുത്തു കാട്ടുന്നത്. ഡി.വൈ.എഫ്.എെയുട‌െ സ്ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി. വനിതാ വിഭാഗവും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനവും സി.പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സന്ദര്‍ശനവും അണികളില്‍ ഉണര്‍വുണ്ടാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയു‌ടെ ആവേശത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തനം ശക്തമായി. സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന്റെ സ്വീകാര്യത വിജയം ഉറപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. അടൂര്‍ പ്രകാശ് എം.പി മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

 

കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വിജയസാദ്ധ്യതയെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സര്‍വെ. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയാണ് ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായി രണ്ട് സര്‍വെകള്‍ നടത്തിയത്. സുരേന്ദ്രന് 53,000 നും 58,000 നും ഇടയില്‍ വോട്ട് ലഭിക്കും. ഏപ്രില്‍ ആദ്യം ഒരു സര്‍വെ കൂടി നടത്തും. പ്രചാരണത്തില്‍ സുരേന്ദ്രന്‍ മുന്നിലാണെന്നും സര്‍വെ പറയുന്നു.

വിശ്വാസ സംരക്ഷണം, മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍, മണ്ഡല വികസനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സുരേന്ദ്രന് വിജയസാദ്ധ്യത കണക്ക്കൂട്ടുന്നത്.

ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണ നായകനായി സുരേന്ദ്രനെ അവതരിപ്പിച്ചത് ഗുണം ചെയ്യുന്നുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ അടക്കമുള്ള വിശ്വാസികള്‍ക്ക് സുരേന്ദ്രന്‍ വിജയിക്കണമെന്നാണ് അഭിപ്രായം.

മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കണമെങ്കില്‍, അദ്ദേഹവുമായി അടുപ്പമുള്ള സുരേന്ദ്രന്‍ വിജയിക്കണം. ഇടത്, വലത് മുന്നണികള്‍ വികസന രംഗത്ത് മണ്ഡലത്തെ പിന്നോട്ടടിച്ചുവെന്നാണ് സര്‍വെയിലെ അഭിപ്രായം. ആറ് പഞ്ചായത്തുകളിലായി മണ്ഡലത്തിലെ അന്‍പത് ശതമാനം ജനങ്ങള്‍ കുടിവെള്ള പ്രശ്നം നേരിടുന്നു. ഗ്രാമീണ റോഡുകള്‍ പൊളിഞ്ഞത് നന്നാക്കിയിട്ടില്ലെന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

Related Articles

Back to top button