ഇന്ത്യയില്‍ ഇനിയും പബ്ജി കളിക്കാം
സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പബ്ജിയുള്പ്പടെയുള്ള 118 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ആപ്പ് നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും പബ്ജി കളിക്കാന്‍ സാധിക്കും. പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ നിരോധിച്ചത്.
ഡിജിറ്റല്‍ വീഡിയോ ഗെയിം ഡിസ്ട്രിബ്യൂഷന്‍ സര്‍വീസായ സ്റ്റീമിലൂടെയാണ് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ പബ്ജി കളിക്കാന്‍ സാധിക്കുക. മൊബൈലില്‍ സൗജന്യമായ പബ്ജിക്ക് പി.സിയില്‍ 999 രൂപ നല്‍കണം. ഇതിന് പുറമേ ഇന്റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടര്‍ എങ്കിലും വേണം. 2 ജി.ബിയുടെ ഗ്രാഫിക്സ് കാര്‍ഡും വേണം. 30 ജി.ബിയെങ്കിലും മെമ്മറിയുണ്ടെങ്കില്‍ മാത്രമേ തടസങ്ങളില്ലാതെ പബ്ജി കളിക്കാനാവുകയുള്ളു. എന്നാല്‍ ഗെയിംന്റെ മുഴുവന്‍ രസവും വേണമെന്നുണ്ടെങ്കില്‍ 16 ജി.ബി റാമും 3 ജി.ബി ഗ്രാഫിക്സ് കാര്‍ഡുമുള്ള പേഴ്സണല്‍ കമ്പ്യൂട്ടര്‍ വേണ്ടി വരുമെന്നാണ് ഐ.ടി രംഗത്തെ വിദഗ്ധര്‍ പറയുന്നത്.