IndiaLatest

കാലാവസ്ഥാ വെര്‍ച്വല്‍ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് യുഎസ്

“Manju”

വാഷിങ്ടണ്‍: ഏപ്രില്‍ 22ന് ഭൗമദിനത്തില്‍ ആരംഭിക്കുന്ന കാലാവസ്ഥാ വെര്‍ച്വല്‍ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍. ഉച്ചകോടിയില്‍ യു.എസ് ആതിഥേയത്വം വഹിക്കും. 2030ഓടെ അന്തരീക്ഷത്തില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ അളവ് കുറയ്ക്കുകയെന്ന യു.എസ് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉച്ചകോടി. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ 2050ഓടെ ലോകത്തെ കാര്‍ബണ്‍ രഹിതമാക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളാണ് തേടുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു,എന്നിവര്‍ ഉള്‍പ്പെടെ 40 ലോകനേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ദക്ഷിണേഷ്യയില്‍നിന്ന് മോദിയെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോദെ ഷെരിങ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്.

Related Articles

Back to top button