IndiaLatest

ഇന്ന് അന്തര്‍ദേശീയ ഇന്റര്‍നെറ്റ് ദിനം

“Manju”

ഇന്ന് അന്തര്‍ദേശീയ ഇന്റര്‍നെറ്റ് ദിനം. മനുഷ്യരാശിയുടെ വളര്‍ച്ചയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഇന്റര്‍നെറ്റ് അനുദിനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2005 ഒക്ടോബര്‍ 29-നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്. 2005 നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവരവിജ്ഞാനസമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോളവ്യാപകദിനമായി ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ ആധുനിക സാങ്കേതിക വശങ്ങളെക്കുറിച്ച്‌ കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

ലോകമെമ്പാടുമായി 5.07 ബില്യണ്‍ ഉപഭോക്താക്കള്‍ ഇന്റെര്‍നെറ് ഉപയോഗിക്കുന്നുണ്ട് ‌ . ലോകജനസംഖ്യയുടെ 63.5 ശതമാനം പേര് ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് . ഇന്റര്‍നെറ്റിനു ജീവിതത്തില്‍ വലിയ സ്വാധീനമാണ് ഇന്നുള്ളത്. വിവര കൈമാറ്റത്തിനും ആശയവിനിമയത്തിനും ഇന്റര്‍നെറ്റ് കൂടിയേ തീരൂ. ഇന്റര്‍നെറ്റിനു എന്തെങ്കിലും തടസ്സം നേരിടുമ്പോള്‍ ലോകം പല രീതിയില്‍ പ്രതിസന്ധിയിലാകുനു. കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താനും വിവര കൈമാറ്റം തടസ്സപ്പെട്ട് പലരും പെരുവഴിയിലായി പോകുന്ന സാഹചര്യം വരെ ഇന്റര്‍നെറ്റ് തടസപ്പെടുമ്പോള്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ ഇന്റെര്‍നെറ്റ് ഇല്ലാതെ ജീവിതം സാധ്യമാകാത്ത അവസ്ഥയിലേക്കു നാം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ അധ്വാനം ലഘൂകരിക്കാന്‍ ഇന്റര്‍നെറ്റ് വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്. മനുഷ്യന്റെ വിപ്ലവകരായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായി ഇന്റര്‍നെറ്റ് ഇന്നും നിലനില്‍ക്കുന്നു.

Related Articles

Back to top button