പള്ളിക്കൽ മൂലഭാഗം അർത്ഥനാരീശ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ക്ഷേത്ര ത്തോട് ചേർന്നുള്ള ആറാട്ട് റോഡും കടവും നിർമ്മിക്കണമെന്നാവശ്യത്തിന് നിരവധി വർഷത്തെ പഴക്കമുണ്ട്. ക്ഷേത്രം ഭാരവാഹികൾ നല്കിയ നിവേദനവും പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യവും പരിഗണിച്ച് എം.എൽ.എ. മുഖ്യമന്ത്രി യുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറാട്ട് കടവ് റോഡ് നിർമ്മിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ക്ഷേത്ര പരിസരത്ത് ചേർന്ന യോഗത്തിൽവച്ച് അഡ്വ: വി. ജോയി. എം.എൽ.എ. നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഹസീന പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ അബുത്താലിബ്, എസ്. പുഷ്പലത, പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ദേവരാജൻ, മിനുകുമാരി, നിസാമുദ്ദീൻ, ഷീജ. ജി.ആർ., സെക്രട്ടറി ഷീജാമോൾ, ക്ഷേത്രഭാരവാഹികളായ ഭാസ്കരൻ, അനിൽ, മണികണ്ഠൻ, സജയൻ, നിർമ്മാണക്കമ്മിറ്റി കൺവീനർ രാജീവ് എന്നിവർ പങ്കെടുത്തു.
Related Articles
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍; ക്ലിഫ് ഹൗസിനും സുരക്ഷ വര്‍ധിപ്പിക്കുന്നു.
December 7, 2021 12:12 PM
‘ഇന്‍സ്റ്റ സുഹൃത്തി’നെ തേടി 16 കാരി സ്വീഡനില്‍ നിന്ന് മുംബൈയിലെത്തി
December 12, 2021 11:28 AM
Check Also
Close
-
മഴക്കെടുതിയില്‍ വലഞ്ഞ് ഡല്‍ഹി; കുടിവെള്ള വിതരണം തടസപ്പെട്ടേയ്ക്കുംJuly 13, 2023 3:01 PM