KeralaLatest

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍; ക്ലിഫ് ഹൗസിനും സുരക്ഷ വര്‍ധിപ്പിക്കുന്നു.

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നു. സുരക്ഷ കൂട്ടുന്നത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
ക്ലിഫ് ഹൗസിന്റെ സുരക്ഷാ കാര്യങ്ങള്‍ ഇനിമുതല്‍ ഡിഐജി (സെക്യൂരിറ്റി) റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേല്‍നോട്ടം ഡപ്യൂട്ടി കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരിക്കും വഹിക്കുക. സമീപ കാലത്ത് ക്ലിഫ് ഹൗസിന് ചുറ്റും പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയ പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം.
രണ്ട് ശുപാര്‍ശകളായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയ്ക്കു ഡിഐജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കുക. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കാനായി ഡെപ്യൂട്ടി കമ്മിഷണര്‍ റാങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കു എന്നിങ്ങനെയായിരുന്നു ശുപാര്‍ശ. എന്നാല്‍ പുതിയ തസ്തിക എന്ന ശുപാര്‍ശ പൊതുഭരണ വകുപ്പ് (എഐഎസ്-സി) വിഭാഗവുമായി ആലോചിക്കുകയാണെും ആഭ്യന്തര വകുപ്പ് ഡിജിപിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button