ശ്രീജ.എസ്
എ കെ 47 തോക്കിന് മുനയിലെ വെടിയുണ്ടകളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് നിര്‍മിക്കുന്നത്. വളരെയധികം പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. മാത്രമല്ല, സെെനിക വാഹനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകളും ഇവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനായി ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററാണ്(ബാര്‍ക്) നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ‘ഭാഭ കവച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
അര്‍ദ്ധ സെെനിക വിഭാഗങ്ങള്‍ക്കായി നൂറ് കണക്കിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഇതിനകം മാതൃകയായി നല്‍കിയിട്ടുണ്ട്. വലിയ തോതില്‍ ഇത്തരം ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.