KeralaKozhikodeLatest

വടകര നഗരത്തില്‍ രണ്ടു പേര്‍ക്ക് കോവിഡ്

“Manju”

വടകര: നഗരത്തില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ചന്തപ്പറമ്പിലെ പച്ചക്കറി തൊഴിലാളിക്കും അടക്കാത്തെരുവിലെ കൊപ്രതൊഴിലാളിക്കുമാണ് കോവിഡ്.

പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പനി പിടിപെട്ടതിനെ തുടര്‍ന്ന് പരിശോധനക്കു വിധേയനാക്കിയിരുന്നു. ഇന്നു രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അടക്കാത്തെരുവിലെ കൊപ്രതൊഴിലാളിക്കും പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ മാർക്കറ്റ് അടച്ചിടാൻ ഡിഎംഒ നിർദേശം നൽകി.

സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം.

ഇതേതുടർന്ന് കർശന പ്രതിരോധ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button