EntertainmentKerala

നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് ഹാജരായി

“Manju”

ശ്രീജ.എസ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരമാണ് നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി വെള്ളയാഴ്ച പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് പോലീസ് കോടതിയെ സമീപിച്ചത്.

ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്.

Related Articles

Check Also
Close
Back to top button