KeralaLatestThiruvananthapuram

ന്യൂനപക്ഷം കോണ്‍ഗ്രസില്‍ നിന്നും അകന്നു; പി.ജെ. കുര്യന്‍

“Manju”

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി. അതൃപ്തരായ അണികള്‍ക്ക് പിന്നാലെ പരസ്യ വിമര്‍ശനവുമായി നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിഗുണഗണങ്ങള്‍ നോക്കുന്നതിന് പകരം ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥിത്വം നിര്‍ണ്ണയിച്ചത് വലിയ തിരിച്ചടിയായെന്ന പി.ജെ. കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷം കോണ്‍ഗ്രസില്‍ നിന്നും അകന്നതായും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് നോക്കിയാണ് സ്ഥാനാര്‍ത്ഥിത്വം നിര്‍ണ്ണയിച്ചത്. യോഗ്യത നോക്കിയായിരുന്നില്ല. നോട്ടീസ് അടിക്കാന്‍ പോലും പണമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇത് നേതൃത്വത്തിന്റെ വീഴ്ചയാണ്. താഴേത്തട്ടില്‍ ശക്തമായ സംഘടനാ സംവിധാനം വേണമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.

Related Articles

Back to top button