KeralaLatestThiruvananthapuram

ഓണ്‍ലെന്‍ തട്ടിപ്പുുകളില്‍‍ നിന്ന് രക്ഷപെടാന്‍ സുപ്രധാന നിര്‍ദേശവുമായി സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി : ബാങ്ക് അക്കൗണ്ട് തട്ടിപ്പുകളും വഞ്ചനകളും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സംശയകരമായ ഇ-മെയിലുകളില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ ബാങ്ക് ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നിര്‍ദേശം സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് ബാങ്ക് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാം. ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കളോട് രണ്ട് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

ബാങ്കിംഗ് ഉപയോക്താക്കള്‍ രണ്ട് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കണം. ഒന്ന് ആശയവിനിമയത്തിനും മറ്റൊന്ന് സാമ്ബത്തിക ഇടപാടുകള്‍ക്ക് മാത്രമായും. എപ്പോഴും രണ്ട് വ്യത്യസ്ത മെയില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുക. ഒന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനും മറ്റൊന്ന് സാമ്പത്തിക ഇടപാടുകള്‍ക്കും.- സൈബര്‍ ദോസ്ത് ട്വിറ്റ് ചെയ്തു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക മെയില്‍ അക്കൗണ്ട് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാകും. സൈബര്‍ ദോസ്ത് ട്വിറ്റ് ചെയ്തു.

Related Articles

Back to top button