ശ്രീജ.എസ്
ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജിങ് ഡയറക്ടറും അവിനാശിലിങ്കം യൂണിവേഴിസിറ്റിയുടെ ചാന്‍സിലറുമായ ഡോ പി ആര് കൃഷ്ണകുമാര്‍ കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. ഓഗസ്റ്റ് 29നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോയമ്ബത്തൂര്‍ കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെ തുടര്‍ന്ന് ന്യുമോണിയയാവുകയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമായിരുന്നു.ബുധനാഴ്ച രാത്രി ഒന്പതോടെയായിരുന്നു അന്ത്യം.
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ കോയമ്പത്തൂരില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.