IndiaInternationalLatest

ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണുമായി ചൈനീസ് പേടകം തിരിച്ചെത്തി

“Manju”

ബീജിങ്: ചന്ദ്രനില്‍ നിന്ന് മണ്ണും കല്ലുമായി ചൈനീസ് പേടകം ചാങ്വ-5 തിരിച്ചെത്തി. 4.4 പൗണ്ട് കല്ലും മണലുമാണ് എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്ക് ഇന്നര്‍ മംഗോളിയയില്‍ പേടകം തിരിച്ചിറങ്ങി. ചന്ദ്രനിലെ മോണ്‍സ് റുംകര്‍ എന്ന പ്രദേശത്ത് നിന്നാണ് വസ്തുക്കള്‍ ശേഖരിച്ചത്. മൂന്നാഴ്ചയിലധികം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചൈന ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ പുതിയ ബഹിരാകാശ മല്‍സരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രധാന പേടകത്തില്‍ നിന്ന് കാപ്‌സ്യൂള്‍ വേര്‍പെടുത്തിയത് തെക്കന്‍ അറ്റ്‌ലാന്റിക് ഓഷ്യന്റെ 3000 മൈല്‍ മുകളില്‍ നിന്നാണ്. ശേഷം പാരച്യൂട്ട് വഴി കൃത്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. കാപ്‌സ്യൂളില്‍ നിന്ന് ചന്ദ്രനിലെ കല്ലും മണ്ണും ശാസ്ത്രജ്ഞര്‍ സ്വീകരിക്കും. പരിശോധിച്ച്‌ ഉറപ്പ് വരുത്തുകയും ചെയ്യും. ചന്ദ്രനില്‍ മനുഷ്യ വാസത്തിന് പര്യാപ്തമായ സാഹചര്യമുണ്ടോ എന്ന് അറിയുന്നതിനാണ് കല്ലും മണ്ണും ശേഖരിച്ച്‌ ഭൂമിയിലെത്തിച്ചത്. നാല് പതിറ്റാണ്ട് മുമ്പ് അമേരിക്കയും സോവിയറ്റ് യൂണയിലും ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ഭൂമിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ രാജ്യമായി ചൈന മാറി. 50 വര്‍ഷം മുമ്പായിരുന്നു അമേരിക്കയുടെ അപ്പോളോ മിഷന്‍. 1976ലാണ് സോവിയറ്റ് യൂണിയന്റെ ലുണ 24 മിഷന്‍ നടന്നത്.

Related Articles

Back to top button