ശ്രീജ.എസ്
ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില്‍ 65 ശതമാനവും മരണത്തിന്റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു.