ശ്രീജ.എസ്
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതികള്‍ക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഉടമകള്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. ഇതിന് പിന്നാലെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചിരുന്നു.