KeralaLatestThiruvananthapuram
ബലാൽസംഗ കൊലപാതകങ്ങൾക്കും ജാതി വിവേചനങ്ങൾക്കും എതിരെ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധം
പോത്തൻകോട്: ബലാൽസംഗ കൊലപാതകങ്ങൾക്കും, രാഷ്ട്രീയ കൊലപാതകങ്ങൾക്കും എതിരെ പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പോത്തൻകോട് യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. ‘നാവ് അരിഞ്ഞാലും നിശബ്ദരാകില്ല’ എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പുകസ പോത്തൻകോട് യൂണിറ്റ് പ്രസിഡണ്ട് ബാബു എസ് ഏരിയ കമ്മിറ്റി അംഗവും യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ തുളസീധരൻ ടി വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം ഐ വി നിഷ എന്നിവർ നേതൃത്വം നൽകി. ആർ എൽ വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയുടെ വേദി നിഷേധത്തിനെതിരെ യും സമിതി പ്രതിഷേധം രേഖപെടുത്തി.